കാട്ടാക്കട : കോട്ടൂർ ഗീതാഞ്ജലി ഗ്രന്ഥശാല റബ്ബർ സ്വാശ്രയ സംഘം സൗജന്യ റബ്ബർ ടാപ്പിങ്‌ പരിശീലനം ആരംഭിച്ചു. ആര്യനാട് ഫീൽഡ് ഓഫീസർ അന്നാ ജോർജ് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രസിഡന്റ് ആർ.മധുകുമാർ, റബ്ബർ സ്വാശ്രയ സംഘം പ്രസിഡന്റ് എം.ഷഹാബ്ദീൻ, സെക്രട്ടറി ലോറൻസ്, പരിശീലകൻ വത്സലൻ എന്നിവർ പങ്കെടുത്തു.