കാട്ടാക്കട : എൻ.ജി.ഒ. അസോസിയേഷൻ സ്ഥാപകദിനം കാട്ടാക്കട ബ്രാഞ്ച് ആചരിച്ചു.

മലയിൻകീഴ്, ജില്ലാ ട്രഷറി എന്നിവിടങ്ങളിൽ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.പ്രസന്നകുമാർ, ബ്രാഞ്ച് പ്രസിഡന്റ് ജി.സുനിൽകുമാർ, സംസ്ഥാന കൗൺസിൽ അംഗം എസ്.വിജയരാജ് തുടങ്ങിയവർ സംസാരിച്ചു.

നെടുമങ്ങാട് : എൻ.ജി.ഒ. അസോസിയേഷന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച് നെടുമങ്ങാട് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ റവന്യൂ ടവറിനു മുന്നിൽ ബ്രാഞ്ച് പ്രസിഡന്റ് എസ്.കെ.ചരൺസ് പതാക ഉയർത്തി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം മാഹീംകുട്ടി സ്ഥാപകദിന സന്ദേശം നൽകി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വെള്ളറട മുരളി, എസ്.ഷംനാദ്, എം.നൗഷാദ്, ശ്രീജിത്ത്, രവീന്ദ്രൻ, റഹീം എന്നിവർ സംസാരിച്ചു.