എൽ .ഡി.എഫ് സീറ്റ് വിഭജന ചർച്ചകൾ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ തവണത്തെ സീറ്റുകൾ തന്നെ അതത് പാർട്ടികൾക്ക് നൽകാനാണ് പൊതുവേയുള്ള തീരുമാനം. പ്രാദേശിക തലത്തിൽ നടക്കുന്ന നീക്കുപോക്കുകളുടെ അവലോകനം എൽ.ഡി.എഫ്. ജില്ലാ ഘടകം അവലോകനം ചെയ്യുന്നുണ്ട്. കേരള കോൺഗ്രസ് മാണി വിഭാഗവും എൽ.ജെ.ഡി.യും പുതുതായി മുന്നണിയിലേക്ക് എത്തിയിട്ടുണ്ട്. ഇവർക്ക് നൽകേണ്ട സീറ്റുകളെക്കുറിച്ചുള്ള ചർച്ചകളാണ് നടക്കുന്നത്. തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പുകളിൽ എപ്പോഴും എൽ.ഡി.എഫിനാണ് മേൽക്കൈ ലഭിക്കുന്നത്. ഇത്തവണയും ജില്ലാപ്പഞ്ചായത്തടക്കം പരമാവധി സ്ഥാപനങ്ങളുടെ ഭരണം നേടാമെന്നു തന്നെയാണ് എൽ.ഡി.എഫിന്റെ വിശ്വാസം.