കടയ്ക്കാവൂർ : യുവാവിനെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കടയ്ക്കാവൂർ കല്ലൂർകോണം മഠത്തിൽ വീട്ടിൽ അജിത്ത് (32) ആണ് മരിച്ചത്. സതീശന്റെയും കുമാരിയുടെയും മകനാണ്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം.

കടയ്ക്കാവൂർ പോലീസ് സ്ഥലത്തെത്തി നടപടികൾ പൂർത്തിയാക്കി. ഭാര്യ: ഷീബ. മകൾ: മാനസ.