മാരായമുട്ടം : കാക്കണം, മാതാപുരം പള്ളിയിലെ ഇടവക മധ്യസ്ഥ അമലോത്‌ഭവ മാതാവിന്റെ തിരുനാളിന് 29-ന് തുടക്കമാകും. ഡിസംബർ എട്ടിന് സമാപിക്കും.

29-ന് വൈകീട്ട് 5.30-ന് ജപമാല, ലിറ്റിനി, നൊവേന എന്നിവയെത്തുടർന്ന് ഇടവക വികാരി ഫാ. സൈമൺ നേശൻ തിരുനാളിന് കൊടിയേറ്റും.

പത്തുദിവസം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളിൽ ദിവസവും വൈകീട്ട് 5.30-ന് ജപമാല, ലിറ്റിനി, മാതാവിന്റെ നൊവേന, ആഘോഷമായ ദിവ്യബലി, ദിവ്യകാരുണ്യ ആരാധന എന്നിവയായിരിക്കും. ഡിസംബർ അഞ്ചിന് വൈകീട്ട് 4-ന് ജപമാല, ലിറ്റിനി, നൊവേന, 4.45-ന് ഫാ. ഡെന്നീസ് മണ്ണൂരിന്റെ കാർമികത്വത്തിൽ ദിവ്യബലിയും 22 കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും നടക്കും.

വിവിധ ദിവസങ്ങളിലെ മോൺ. റൂഫസ് പയസ്‌ലീൻ, മോൺ. വി.പി.ജോസ്, മോൺ. വിൻസെന്റ് കെ.പീറ്റർ, ഫാ. ജോസ് റാഫേൽ തുടങ്ങിയവർ ദിവ്യബലിക്ക്‌ മുഖ്യകാർമികത്വം വഹിക്കും.

ഡിസംബർ എട്ടിന് വൈകീട്ട് 5.30-ന് ജപമാല, ലിറ്റിനി, നൊവേന, 6.15-ന് രൂപത ചാൻസലർ റവ. ജോസ് റാഫേലിന്റെ കാർമികത്വത്തിൽ തിരുനാൾ ദിവ്യബലി നടക്കും. തുടർന്ന് ദിവ്യകാരുണ്യ ആശീർവാദവും കൊടിയിറക്കും നടക്കും.