തിരുവനന്തപുരം : സി.പി.ഐ. ആസ്ഥാനത്തു നടന്ന എം.എൻ.ഗോവിന്ദൻനായർ അനുസ്മരണം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.പ്രകാശ് ബാബു ഉദ്ഘാടനം ചെയ്തു. പാർട്ടി ദേശീയ കൗൺസിൽ അംഗം പി.വസന്തം, സ്റ്റേറ്റ് കൗൺസിൽ ഓഫീസ് ബ്രാഞ്ച് സെക്രട്ടറി കെ.പി.വിജയകുമാർ തുടങ്ങിയവർ സംബന്ധിച്ചു. പട്ടത്ത് സ്ഥാപിച്ചിട്ടുള്ള എം.എൻ. പ്രതിമയിൽ പുഷ്പാർച്ചനയും നടത്തി.
ജില്ലാ സെക്രട്ടറി ജി.ആർ.അനിൽ, സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.പി.ഉണ്ണികൃഷ്ണൻ, അരുൺ കെ.എസ്., ഇന്ദിരാ രവീന്ദ്രൻ, ജില്ലാ എക്‌സിക്യുട്ടീവ് അംഗം പി.കെ.രാജു എന്നിവർ സംസാരിച്ചു.