തിരുവനന്തപുരം : ജില്ലയിൽ വെള്ളിയാഴ്ച 262 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിൽ 177 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചികിത്സയിൽക്കഴിയുന്നവരിൽ 334 പേർ കോവിഡ് മുക്തരായി. അതേസമയം, രണ്ടു പേരുടെ മരണം കോവിഡ് മൂലമാണെന്നു സ്ഥിരീകരിച്ചു. തിരുവനന്തപുരം നരുവാമൂട് സ്വദേശിനി വത്സല(64), പള്ളിക്കൽ സ്വദേശി രാധാകൃഷ്ണൻ(70) എന്നിവരാണ് കോവിഡ് ബാധിച്ചു മരിച്ചത്.
രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ച 1884 പേരെ നിരീക്ഷണത്തിലാക്കി.
1365 പേർ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലയളവ് പൂർത്തിയാക്കി. 27,365 പേർ വീടുകളിലും 121 പേർ സ്ഥാപനങ്ങളിലുമായി ക്വാറന്റീനിൽ കഴിയുന്നുണ്ട്.