കഠിനംകുളം : ഹോട്ടലിൽനിന്നു പിരിച്ചുവിട്ട വൈരാഗ്യത്തിൽ ഉടമയെ കുത്തിപ്പരിക്കേൽപ്പിച്ച ജീവനക്കാരനെ അറസ്റ്റ് ചെയ്തു. മാടൻവിള സ്വദേശി നസീറിനെയാണ് കഠിനംകുളം പോലീസ് അറസ്റ്റ് ചെയ്തത്. പെരുമാതുറ ഫർഹാന ഫാസ്റ്റ് ഫുഡ് ഉടമ സുധീറിനെയാണ് കുത്തിപ്പരിക്കേൽപ്പിച്ചത്. കഠിനംകുളം പോലീസ് എസ്.എച്ച്.ഒ. അൻസാരിയുടെ നേതൃത്വത്തിലാണ്‌ പ്രതിയെ പിടികൂടിയത്.