കിളിമാനൂർ : സ്ത്രീയാണ് ധനമെന്ന പ്രഖ്യാപനത്തോടെ മഹിളാസംഘം കിളിമാനൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്ത്രീധനത്തിനെതിരേ രക്തപ്രതിജ്ഞ സംഘടിപ്പിച്ചു.

സംസ്ഥാന വൈസ് പ്രസിഡൻറ് ഇന്ദിരാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി എ.ഷീല അധ്യക്ഷയായി.

ഭാരവാഹികളായ എസ്.ദീപ, എസ്.ശോഭന, സി.പി.ഐ. മണ്ഡലം സെക്രട്ടറി എ.എം.റാഫി, ഗ്രാമപ്പഞ്ചായത്തംഗം രതിപ്രസാദ്, വി.ധരളിക എന്നിവർ സംസാരിച്ചു.