തിരുവനന്തപുരം : തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവിൽ വന്നതോടെ കോർപ്പറേഷൻ ബജറ്റ് പാസാക്കൽ മാറ്റിവെച്ചേക്കും. തിങ്കളും ചൊവ്വയുമായി ബജറ്റ് ചർച്ചചെയ്ത് പാസാക്കാനാണ് തീരുമാനിച്ചിരുന്നത്.

ബജറ്റ് പാസാക്കുന്നത് സംബന്ധിച്ച അഭിപ്രായംതേടി തിരഞ്ഞെടുപ്പ് കമ്മിഷന് കോർപ്പറേഷൻ സെക്രട്ടറി ബിനു ഫ്രാൻസിസ് കത്ത് നൽകി. ഈ കത്തിനു മറുപടി ലഭിക്കുന്നതുവരെ ബജറ്റ് ചർച്ച മാറ്റിവയ്ക്കാം. അല്ലെങ്കിൽ വരവുചെലവു കണക്കുകൾ മാത്രം പാസാക്കാം. ഇങ്ങനെയാണെങ്കിൽ തിരഞ്ഞെടുപ്പിനുശേഷം ബജറ്റ് ചർച്ചചെയ്തു പാസാക്കണം.ഇതുസംബന്ധിച്ച് ചർച്ചചെയ്യാൻ തിങ്കളാഴ്ച രാവിലെ സർവകക്ഷിയോഗം വിളിച്ചിട്ടുണ്ടെന്ന് മേയർ എസ്.ആര്യാ രാജേന്ദ്രൻ പറഞ്ഞു.