നാഗർകോവിൽ : തക്കലയ്ക്കുസമീപം അഴകിയമണ്ഡപത്ത് വീടിനുള്ളിൽ ഒളിപ്പിച്ചിരുന്ന 1600 കിലോ പുകയില ഉത്പന്നങ്ങൾ പോലീസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് അഴകിയമണ്ഡപം സ്വദേശി മുഹമ്മദ്‌ സാലിക് (54) പോലീസ് പിടിയിലായി. പ്രത്യേകസംഘം എസ്.ഐ. ശരവണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയാണ് പുകയില ഉത്പന്നങ്ങൾ പിടിച്ചത്.