തിരുവനന്തപുരം : വനം വകുപ്പിലെ തൊഴിലാളികളെ പിരിച്ചുവിടാനുള്ള അകാരണമായ ഉത്തരവ് പിൻവലിക്കമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്‌സ് യൂണിയൻ നടത്തിവന്ന പഞ്ചദിനസമരം അവസാനിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കള്ളിക്കാട് ചന്ദ്രൻ അഞ്ചാംദിന സമരപരിപാടി ഉദ്ഘാടനം ചെയ്തു.

ഉത്തരവ് പിൻവലിച്ചില്ലെങ്കിൽ വനം വകുപ്പ് ജീവനക്കാർ നിയമലംഘന സമരത്തിന് നിർബന്ധിതമാകുമെന്ന് കള്ളിക്കാട് ചന്ദ്രൻ പറഞ്ഞു. നിരന്തരമായി ഇറക്കുന്ന തൊഴിലാളിവിരുദ്ധ ഉത്തരവുകൾ പിൻവലിച്ചില്ലെങ്കിൽ പണിമുടക്ക് ഉൾപ്പെടെയുള്ള ശക്തമായ സമരങ്ങൾ ആരംഭിക്കുമെന്ന് എ.ഐ.ടി.യു.സി. ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ പറഞ്ഞു. നേതാക്കളായ ഇ. ബാലകൃഷ്ണൻ, ടി.പി.സുധീഷ്, എം.ജി.മജൂംദാർ,

പി.ശ്രീകുമാർ, സോളമൻ വെട്ടുകാട്, കെ.എസ്‌. മധുസൂദനൻ നായർ, വട്ടിയൂർക്കാവ് ജയകുമാർ, പി.എസ്.നായിഡു, സുനിൽ മതിലകം, എം.ജി.ധനീഷ് തുടങ്ങിയവർ സംസാരിച്ചു.