വർക്കല : ദേശീയ പണിമുടക്കിനോടനുബന്ധിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ വർക്കല ടൗൺ ബ്ലോക്കിന്റെ നേതൃത്വത്തിൽ പ്രകടനവും ധർണയും നടത്തി. ബ്ലോക്ക് പ്രസിഡന്റ് എൻ.കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബി.സുരേന്ദ്രൻ, ട്രഷറർ കെ.ശിശുപാലൻ, ഡി.സോമദത്തൻ, ദേവദാസ്, ഡി.രവീന്ദ്രൻ എന്നിവർ സംസാരിച്ചു.