തിരുവനന്തപുരം : ബി.ജെ.പി. പുനഃസംഘടനയിലെ അസംതൃപ്തിയെത്തുടർന്ന് ജില്ലയിലെ മുൻ മീഡിയാ കൺവീനർ വലിയശാല പ്രവീൺ പാർട്ടിവിട്ടു. രാജി പിൻവലിപ്പിക്കാനുള്ള ശ്രമങ്ങൾ ബി.ജെ.പി. നടത്തിയെങ്കിലും സി.പി.എമ്മിൽ ചേരുമെന്ന് പ്രവീൺ വ്യക്തമാക്കി.

തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് സ്ഥാനത്തേക്കു നടന്ന മത്സരത്തിൽ കൂടുതൽ വോട്ടുനേടിയിട്ടും പി.കെ.കൃഷ്ണദാസ്‌ പക്ഷക്കാരനെ ഒഴിവാക്കിയതോടെയാണ് പ്രവീൺ അകന്നുതുടങ്ങിയത്. സംസ്ഥാന പ്രസിഡന്റിനെ പ്രഖ്യാപിച്ച ശേഷം വി.മുരളീധരൻ പക്ഷത്തിന് മണ്ഡലം പ്രസിഡന്റ് സ്ഥാനം ലഭിക്കുകയും ചെയ്തു.

തദ്ദേശതിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എമ്മിലേയ്ക്ക് പോകുന്നത് ഒഴിവാക്കാനുള്ള നീക്കം നടന്നുവെങ്കിലും വൈകിപ്പോയെന്നും തീരുമാനത്തിൽ മാറ്റമില്ലെന്നും പ്രവീൺ പറഞ്ഞു. അവഗണനയിൽ പ്രതിഷേധിച്ച് പ്രവീണിന്റെ സഹോദരനും ചില പ്രാദേശിക നേതാക്കളും യുവമോർച്ചവിട്ട് കോൺഗ്രസിൽ ചേർന്നിരുന്നു.