തിരുവനന്തപുരം : എ.പി.ജെ.അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയെ സമൂഹമധ്യത്തിൽ അപമാനിക്കാനുള്ള നീക്കത്തിൽ എ.കെ.പി.സി.ടി.എ. പ്രതിഷേധിച്ചു.

ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ നേതൃത്വത്തിൽ സർവകലാശാലാ വൈസ് ചാൻസലർമാരുടെ യോഗം ചേർന്ന് തീരുമാനിച്ച പൊതുനയമനുസരിച്ചാണ് സംസ്ഥാനത്തെ എല്ലാ സർവകലാശാലകളും പരീക്ഷാക്രമം തയ്യാറാക്കിയത്. യാത്രാസൗകര്യങ്ങളുടെ അപര്യാപ്തതയുള്ള കുട്ടികൾക്ക് പരീക്ഷാ സെന്റർ മാറ്റവും കോവിഡ് ബാധിതരായ വിദ്യാർഥികൾക്കും ഇതര സംസ്ഥാന വിദ്യാർഥികൾക്കും സൗകര്യപ്രദമായ സാഹചര്യത്തിൽ വീണ്ടും പരീക്ഷയെഴുതാൻ അവസരവും സാങ്കേതിക സർവകലാശാല ഉറപ്പുനൽകിയിട്ടുണ്ട്.

വൈസ് ചാൻസലർക്കു നേരേ സാമൂഹ്യ മാന്യതയ്ക്കു നിരക്കാത്ത വിധം ഒരു വിഭാഗം ജനപ്രതിനിധികൾപോലും നടത്തുന്ന പ്രതികരണങ്ങൾ പ്രതിഷേധാർഹമാണെന്ന് എ.കെ.പി.സി.ടി.എ. പ്രസിഡന്റ് ഡോ. ജോജി അലക്‌സ്, ജനറൽ സെക്രട്ടറി ഡോ. സി.പദ്‌മനാഭൻ എന്നിവർ അറിയിച്ചു.