തിരുവനന്തപുരം : സമൂഹനന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യവുമായി മുന്നേറുന്ന മാതൃഭൂമി സീഡ് പതിമൂന്നാം വർഷത്തിലേക്ക്. മാതൃഭൂമിയും ഫെഡറൽ ബാങ്കും സംയുക്തമായി നടത്തുന്ന സീഡ് പദ്ധതിയുടെ 2021-22 വർഷത്തെ അധ്യാപക ശില്പശാല തിങ്കളാഴ്ച ഓൺലൈനായി നടക്കും. ആരോഗ്യമന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ അധ്യാപകരാണ് ശില്പശാലയിൽ പങ്കെടുക്കുക.

നെയ്യാറ്റിൻകര ഫെഡറൽ ബാങ്ക് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ആൻഡ് ബ്രാഞ്ച് ഹെഡ് സ്മിത രാജൻ അധ്യക്ഷയാകും. സംസ്ഥാന വനംവകുപ്പ് മേധാവി പി.കെ.കേശവൻ, ഇടുക്കി ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എഡ്യൂക്കേഷൻ ശശീന്ദ്ര വ്യാസ്, പത്തനംതിട്ട ഡെപ്യൂട്ടി ഡയറക്ടർ ഓഫ് അഗ്രികൾച്ചർ (എച്ച്) ജാൻസി കെ.കോശി എന്നിവർ ആശംസകൾ അർപ്പിക്കും. മാതൃഭൂമി കൊല്ലം റീജണൽ മാനേജർ എൻ.എസ്.വിനോദ് കുമാർ, കോട്ടയം യൂണിറ്റ് മാനേജർ ടി.സുരേഷ് തുടങ്ങിയവർ പങ്കെടുക്കും. സീഡ് പദ്ധതിയിൽ ചേരാൻ താല്പര്യമുള്ള സ്‌കൂളുകൾ 7025421457 എന്ന നമ്പരിൽ ബന്ധപ്പെടുക.