വർക്കല : താലൂക്കാശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് പ്രവർത്തിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെ.എസ്.യു. പ്രവർത്തകർ ധർണ നടത്തി. ഉദ്ഘാടനം നടത്തിയിട്ടും യൂണിറ്റ് പ്രവർത്തന സജ്ജമാക്കാത്തതിൽ യോഗം പ്രതിഷേധിച്ചു.

ആശുപത്രിക്കു മുന്നിൽ നടന്ന ധർണ കെ.പി.സി.സി. അംഗം കെ.ആർ.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വർക്കല ബ്ലോക്ക് പഞ്ചായത്തംഗം വി.എസ്.ഷാലിബ് അധ്യക്ഷനായി.

ചെറുന്നിയൂർ പഞ്ചായത്ത് പ്രസിഡന്റ് ശശികല, കെ.എസ്.യു. സംസ്ഥാന ജനറൽ സെക്രട്ടറി നബീൽ കല്ലമ്പലം, അരുൺബാബു, ചെറുന്നിയൂർ സജീവൻ, അബ്ദുൽ അഹദ്, അക്ബർ ഷാ തുടങ്ങിയവർ സംസാരിച്ചു.