വിതുര : മൂന്നു മുന്നണികളും പ്രചാരണത്തിൽ സജീവമായതോടെ ഗ്രാമപ്പഞ്ചായത്തിലെ പൊന്നാംചുണ്ട് വാർഡിലെ ഉപതിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചു.

യു.ഡി.എഫ്., എൽ.ഡി.എഫ്., ബി.ജെ.പി. നേതാക്കളും പ്രവർത്തകരുമെല്ലാം ആവേശത്തോടെ പ്രചാരണരംഗത്തുണ്ട്. കൺവെൻഷനുകളും ഗൃഹസന്ദർശനവുമായി ജില്ലാ നേതാക്കളും രംഗത്തുണ്ട്.

എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് കൺവെൻഷൻ ജി.സ്റ്റീഫൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ചെറ്റച്ചൽ സഹദേവൻ, വി.കെ.മധു, ചാരുപാറ രവി, എം.എസ്.റഷീദ്, ഉഴമലയ്ക്കൽ വേണുഗോപാൽ, എസ്.എൽ.കൃഷ്ണകുമാരി, ഐ.മിനി, മഞ്ജുഷ ആനന്ദ്, വി.എസ്.ബാബുരാജ്, എസ്.എൻ. അനിൽകുമാർ, ആർ.കെ.ഷിബു തുടങ്ങിയവർ സംസാരിച്ചു.

യു.ഡി.എഫ്. കൺവെൻഷൻ കൺവീനർ എം.എം.ഹസൻ ഉദ്ഘാടനം ചെയ്തു. പാലോട് രവി, കെ.എസ്.ശബരീനാഥൻ, ആനാട് ജയൻ, സോഫി തോമസ്, ബി.ആർ.എം.ഷഫീർ, തോട്ടുമുക്ക് അൻസർ, സി.എസ്.വിദ്യാസാഗർ, എൻ.ജയമോഹൻ, എൽ.കെ.ലാൽ റോഷിൻ, മണ്ഡലം പ്രസിഡൻറുമാർ എന്നിവർ പങ്കെടുത്തു.

ബി.ജെ.പി. കൺവെൻഷൻ സംസ്ഥാന ജന. സെക്രട്ടറി പി.സുധീർ ഉദ്ഘാടനം ചെയ്തു.

വെങ്ങാനൂർ സതീഷ്, മുളയറ രതീഷ്, മലയിൻകീഴ് രാധാകൃഷ്ണൻ, ജ്യോതികുമാർ, പൂങ്കുളം സതീഷ്, മാൻകുന്നിൽ പ്രകാശ്, തച്ചൻകോട് വേണുഗോപാൽ തുടങ്ങിയവർ സംസാരിച്ചു.

ഡിസംബർ 7-ന് നടക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥി മുൻ പഞ്ചായത്തംഗം കോൺഗ്രസിലെ പ്രേം ഗോപകുമാർ, എൽ.ഡി.എഫ്. സ്ഥാനാർഥി സി.പി.ഐ.യിലെ എസ്.രവികുമാർ, എൻ.ഡി.എ. സ്ഥാനാർഥി മുൻ പേപ്പാറ വാർഡംഗമായ ബി.ജെ.പി.യിലെ ജെ.എസ്.സുരേഷ് കുമാർ എന്നിവരാണ് മത്സരരംഗത്തുള്ളത്.

വാർഡംഗമായിരുന്ന എൽ.വി.വിപിൻ രാജിെവച്ചതോടെയാണ് മത്സരത്തിനു കളമൊരുങ്ങിയത്.