വിതുര : വലിയകൈത ഭഗവതി ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ തിങ്കളാഴ്ച നടക്കും.
പ്രതിഷ്ഠാ ഉത്സവത്തിന്റെ സമാപനദിവസമായ തിങ്കളാഴ്ച രാവിലെ 10.40-നും 11.20-നുമിടയിലാണ് പുനഃപ്രതിഷ്ഠ നടക്കുന്നത്. ക്ഷേത്ര തന്ത്രി തിരിച്ചിറ്റൂർ പെരിയമന ശങ്കരമംഗലത്തു മഠത്തിൽ ബ്രഹ്മശ്രീ പുരുഷോത്തമൻ പോറ്റി ചടങ്ങുകൾക്ക് കാർമികത്വം വഹിക്കും.