തിരുവനന്തപുരം : തീരദേശ മേഖലയിൽ ഓഫ് ഷോർ ബ്രേക്ക് വാട്ടർ പദ്ധതി നടപ്പിലാക്കുന്നതിൽ വിവേചനമെന്ന് ചൂണ്ടിക്കാട്ടി സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം നൽകി.
നേരത്തെ തകർന്നു കിടക്കുന്ന പ്രദേശങ്ങളെ ഒഴിവാക്കി പൂന്തുറ മുതൽ ശംഖുംമുഖം വരെയുള്ള പദ്ധതിക്ക് മാത്രം 19.70 കോടി രൂപ ബജറ്റിൽ അനുവദിച്ചത് വിവേചനമാണെന്ന് നിവേദനത്തിൽ കുറ്റപ്പെടുത്തി. ചെറുവെട്ടുകാട് -കണ്ണാന്തുറ മത്സ്യഗ്രാമങ്ങളെകൂടി പദ്ധതിയിൽ ഉൾപ്പെടുത്തണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.സെറ്റല്ലസ്, സംസ്ഥാന കോ -ഓർഡിനേറ്റർ വിഴിഞ്ഞം അരുൾദാസ്, അഞ്ചുതെങ്ങ് അനിൽ ആബേൽ, സുരേഷ് കുമാർ എന്നിവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.