ചേർത്തല : ഭക്ഷ്യ - സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി, ചേർത്തല തെക്ക് ഉഷസ്സിൽ പി. തിലോത്തമന്റെയും ഉഷാ തിലോത്തമന്റെയും മകൾ അമൃതയും ചേർത്തല കൃഷ്ണ കൃപയിൽ സി.കെ. രാജീവന്റെയും ബീനാ നടേശിന്റെയും മകൻ കൃഷ്ണരാജും വിവാഹിതരായി. ചേർത്തല അശ്വിനി റസിഡൻറ്‌സിയിൽ നടന്ന ചടങ്ങിൽ മന്ത്രിമാരായ ഡോ. തോമസ് ഐസക്, ഇ. ചന്ദ്രശേഖരൻ, വി.എസ്. സുനിൽകുമാർ, കെ. രാജു, ടി.പി. രാമകൃഷ്ണൻ,സി. രവീന്ദ്രനാഥ്, ജി. സുധാകരൻ,കെ.കെ. ശൈലജ, കെ. കൃഷ്ണൻകുട്ടി,രാമചന്ദ്രൻ കടന്നപ്പള്ളി സ്പീക്കർ ശ്രീരാമകൃഷ്ണൻ,പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല,എം.പി.മാരായ എ.എം. ആരിഫ്,ബിനോയ് വിശ്വം,സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ,എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുടങ്ങിയവർ പങ്കെടുത്തു.