വിതുര : പഞ്ചായത്തിലെ കളീക്കൽ കേന്ദ്രമാക്കി ഫ്രാറ്റ് മേഖലl കമ്മിറ്റിയുടെ കീഴിൽ റസിഡറ്ൻസ് അസോസിയേഷൻ രൂപവത്ക‌രിച്ചു. രൂപവത്ക‌രണയോഗം പഞ്ചായത്ത് പ്രസിഡൻറ് വി.എസ്.ബാബുരാജ് ഉദ്ഘാടനം ചെയ്തു. ഫ്രാറ്റ് പ്രസിഡന്റ് ജി.ബാലചന്ദ്രൻനായർ, സെക്രട്ടറി തെന്നൂർ ഷിഹാബ് എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഭാരവാഹികളായി ബി.വിപിൻ(പ്രസിഡന്റ്), ആർ.വിജയകുമാർ, എൽ.സുമ(വൈസ് പ്രസിഡൻറ് ), എൽ.ജെ.കിഷോർ കുമാർ (സെക്രട്ടറി), സരസ്വതി, സന്തോഷ് ഇടമല(ജോ. സെക്ര.), സി.ബർളി (ട്രഷറർ), വി.എസ്.ബാബുരാജ്, വി.ലക്ഷ്മണൻ പിള്ള, കെ.പ്രഭാകരൻനായർ (രക്ഷാധികാരികൾ), എസ്.ശ്രീനിവാസൻ പിള്ള(ഓഡിറ്റർ) എന്നിവരെ തിരഞ്ഞെടുത്തു.