: ഒാരോ പ്രദേശത്തിന്റെയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളെക്കുറിച്ച് ജനങ്ങൾക്ക് അറിവുണ്ടാകണം. മാനുഷിക ഇടപെടലുകൾ തങ്ങളുടെ ചുറ്റുമുള്ള ഭൂമിയിൽ എന്തുതരം മാറ്റമുണ്ടാകുമെന്നതിനെക്കുറിച്ച് ജനങ്ങളെ അറിയിക്കാൻ പ്രാദേശിക ഭരണകൂടം തയ്യാറാകണം. പാരിസ്ഥിതിക, ഭൂമിശാസ്ത്രപരമായ മാറ്റങ്ങളെക്കുറിച്ച് താഴെത്തട്ടിൽ പഠനം നടത്തണമെന്നും കേരള സർവകലാശാലാ ജിയോളജി വകുപ്പ് മുൻ അധ്യാപകൻ ഡോ. അനിരുദ്ധൻ അഭിപ്രായപ്പെട്ടു. ഇതിനായി പഞ്ചായത്തുതലത്തിൽത്തന്നെ കൈപ്പുസ്തകങ്ങൾ തയ്യാറാക്കി വിതരണം ചെയ്യണം.

ഇരുപത് വർഷം മുൻപ് അമ്പൂരിയിൽ ഉരുൾപൊട്ടലുണ്ടായത് ഇന്നും ഞെട്ടിക്കുന്ന ഓർമ്മയാണ്. അത്തരമൊരു ദുരന്തത്തിന്റെ സൂചനകളാണ് പലപ്പോഴും മറ്റിടങ്ങളിൽ നിന്ന് നമുക്കുണ്ടാകുന്നത്. കഴിഞ്ഞ രണ്ടാഴ്ച മുൻപ് പൊൻമുടി വനത്തിലും ഉരുൾപൊട്ടി. എന്നാൽ ആൾപ്പാർപ്പില്ലാത്ത ഉൾവനത്തിലായതിനാൽ നാശനഷ്ടങ്ങളുടെ കണക്കെടുപ്പുണ്ടായില്ല.