കല്ലമ്പലം : ബാലസംഘം കരവാരം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും - രക്ഷിതാക്കൾക്കുമായി കൗൺസിലിങ് ക്ലാസ് സംഘടിപ്പിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ആത്മധൈര്യവും മാനസിക ഉല്ലാസവും നൽകുന്നതിനുവേണ്ടിയും സ്കൂൾ തുറക്കുമ്പോൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എടുക്കുന്നതിനു വേണ്ടിയാണ് ക്ലാസ് നടത്തിയത്. അധ്യാപകനും കരവാരം ബാങ്ക് പ്രസിഡന്റുമായ എസ്.മധുസൂദനക്കുറുപ്പ് ഉദ്ഘാടനം ചെയ്തു.

ബാലസംഘം കരവാരം മേഖലാ പ്രസിഡന്റ് അലീനാ അസീം അധ്യക്ഷയായി. സൈക്കോളജിസ്റ്റും, മോട്ടിവേഷണൽ സ്പീക്കറും, പരിശീലകനുമായ എസ്.സുരേഷ് കുമാർ ക്ലാസ് നയിച്ചു.

മേഖലാ കൺവീനർ സജുബാലകൃഷ്ണൻ, കെ. എസ്.ജീൻ, ദീപാ സുബു, മീനു രാജീവ്, അഭിലാഷ്, സെക്രട്ടറി അമൽകൃഷ്ണ എന്നിവർ പ്രസംഗിച്ചു.