പോത്തൻകോട് : വെമ്പായം പഞ്ചായത്ത് അയിരൂപ്പാറ വാർഡ് ജാഗ്രതാസമിതി പ്രതിഭാസംഗമവും മന്ത്രി ജി.ആർ.അനിലിന് ആദരവും നൽകി.

വാർഡിലെ ഉന്നതവിജയം നേടിയ വിദ്യാർഥികളെയും ആരോഗ്യപ്രവർത്തകരെയും കലാരംഗത്തു ശ്രദ്ധനേടിയ ആലന്തറ ജി.കൃഷ്ണപിള്ളയെയും ആദരിച്ചു.

വാർഡംഗം ബിന്ദു ബാബുരാജിന് മോഹൻലാൽ ഫാൻസ് അയിരൂപ്പാറ യൂണിറ്റിന്റെ ഉപഹാരം മന്ത്രി ജി.ആർ.അനിൽ കൈമാറി.