ചിറയിൻകീഴ് : കേരള സാംസ്‌കാരിക വകുപ്പ് വജ്രജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 'ധ്വനി' എന്ന പേരിൽ ഓൺലൈൻ നവരാത്രി നൃത്ത സംഗീതോത്സവം സംഘടിപ്പിക്കുന്നു.
24-ന് വൈകീട്ട് 5.30-ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം നിർവഹിക്കും.
24-ന് വൈകീട്ട് 6-ന് കർണാടക സംഗീതം, 7-ന് കുച്ചുപുടി, 25-ന് വൈകീട്ട് 5-ന് കർണാടക സംഗീതം, 6-ന് ഭരതനാട്യം, 7-ന് മോഹിനിയാട്ടം, 26-ന് വൈകീട്ട് 6-ന് കുച്ചുപുടി, 7-ന് കഥകളിപ്പദങ്ങൾ.