ഇടിഞ്ഞാറിൽ മൃഗസംരക്ഷണ ഉപകേന്ദ്രം തുടങ്ങി
പെരിങ്ങമ്മല : മലയോര കാർഷിക മേഖലയായ ഇടിഞ്ഞാറിലെ കാലിവളർത്തൽ കർഷകർക്ക് ഇനി ആശ്വസിക്കാം. ഇവരുടെ ദീർഘനാളത്തെ ആവശ്യങ്ങൾക്കൊടുവിൽ ഇടിഞ്ഞാറിൽ മൃഗസംരക്ഷണ ഉപകേന്ദ്രം അനുവദിച്ചു.
മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു ഇടപെട്ടാണ് കേന്ദ്രം തുറന്നത്.
ഇടിഞ്ഞാറുകാരുടെ വർഷങ്ങളായുള്ള ആവശ്യമായിരുന്നു മൃഗസംരക്ഷണ കേന്ദ്രം. വലുതും ചെറുതുമായി നിരവധി കാലിവളർത്തൽ കേന്ദ്രങ്ങളും നിരവധി കർഷകരും ഇവിടെയുണ്ട്. ഇതുവരെ ആറ് കിലോമീറ്റർ സഞ്ചരിച്ച് പെരങ്ങമ്മലയിലെത്തിയാണ് കർഷകർ മൃഗങ്ങളെ ചികിത്സിച്ചിരുന്നത്.
ഇടിഞ്ഞാറിൽ മൃഗസംരക്ഷണ കേന്ദ്രം വരുന്നതോടെ ഈ ദുരിതയാത്രയ്ക്കു പരിഹാരമാകുമെന്ന് പഞ്ചായത്ത് അംഗം കെ.ജെ.കുഞ്ഞുമോൻ പറഞ്ഞു.