വെഞ്ഞാറമൂട് : വാമനപുരം കളമച്ചൽ പാടശേഖരത്ത് നൂറുമേനി വിളവ്. പാടശേഖരസമിതിയാണ് 15 ഏക്കർ സ്ഥലത്ത് ഭക്ഷ്യസുരക്ഷാ യജ്ഞത്തിന്റെ ഭാഗമായി കൃഷിയിറക്കിയത്. ഇതിൽ അഞ്ചേക്കർ സ്ഥലം തരിശായി ഇട്ടിരുന്നതാണ്.
ജ്യോതി വിത്ത് മുളപ്പിച്ച ഞാറാണ് നട്ടിരുന്നത്. നെൽക്കൃഷി കുറഞ്ഞുകൊണ്ടിരുന്ന മേഖലയിൽ പാടശേഖരസമിതിയും പാരമ്പര്യ കർഷകരും ചേർന്നാണ് കൃഷി നടത്തിയത്. സ്ഥിരം സമിതി അധ്യക്ഷൻ എസ്.കെ.ലെനിൻ കൊയ്ത്ത് ഉദ്ഘാടനം ചെയ്തു.