നെടുമങ്ങാട് : ഓൺലൈൻ പഠനത്തിന് സ്മാർട്ട് ഫോണുകളില്ലാതിരുന്ന മന്നൂർക്കോണം ഇടനില ഗവ. യു.പി.എസിലെ 12 കുട്ടികൾക്ക് ഫോണുകൾ നൽകി. അധ്യാപകരും അഭ്യുദയകാംക്ഷികളും പൂർവവിദ്യാർഥികളും ചേർന്നാണ് ഒന്നേകാൽ ലക്ഷം രൂപ ചെലവിട്ട് സ്മാർട്ട് ഫോണുകൾ വാങ്ങിനൽകിയത്. കഴിഞ്ഞ വർഷം വിക്ടേഴ്സ് ചാനലിനെ മാത്രം ആശ്രയിച്ച് പഠിച്ചവർ, സ്വന്തമായി ഫോണില്ലാതിരുന്നവർ, വീടുകളുടെ പരിസരത്ത് ഫോൺ റെയ്ഞ്ച്‌ ഇല്ലാതിരുന്നവർ എന്നിങ്ങനെ തരംതിരിച്ച് പഠനം നടത്തിയശേഷമാണ് വിദ്യാർഥികൾക്ക് ഫോൺ നൽകിയത്.

സ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ.അനിൽ കുട്ടികൾക്ക് സ്മാർട്ട് ഫോണുകൾ വിതരണം ചെയ്തു.

ചടങ്ങിൽ നഗരസഭാ ചെയർപേഴ്‌സൺ സി.എസ്.ശ്രീജ, കൗൺസിലർമാരായ അജിതകുമാരി, വസന്തകുമാരി, സിന്ധു, പി.ഹരികേശൻനായർ, രാജേന്ദ്രൻ, ശ്രീജിത്ത്, പി.ടി.എ. പ്രസിഡന്റ് മനോജ്, മാഹീൻ, പ്രഥമാധ്യാപിക രമാദേവി എന്നിവർ സംസാരിച്ചു.