അഞ്ചുതെങ്ങ് : അഞ്ചുതെങ്ങിൽ തിരയിൽപ്പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് മാമ്പള്ളി കൊച്ചുകിണറ്റിൻമൂട് സ്വദേശി വിൻസെന്റ് (58) ആണ് മരിച്ചത്. പുലർച്ചെ അഞ്ചര മണിയോടെ മാമ്പള്ളി കടപ്പുറത്തുനിന്നു മീൻപിടിക്കാൻ പോകുമ്പോഴാണ് അപകടം.

വിൻസെന്റിനൊപ്പം വള്ളത്തിലുണ്ടായിരുന്ന ഫ്രാങ്ക്ളിൻ, അൽഫോൺസ്, ദാസൻ, ബെർമിയാസ് എന്നിവർ നീന്തി രക്ഷപ്പെട്ടു.

മറ്റ് വള്ളങ്ങളിലുണ്ടായിരുന്നവർ വിൻസെന്റിനെ കരയ്‌ക്കെത്തിച്ചെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം ചിറയിൻകീഴ് താലൂക്കാശുപത്രി മോർച്ചറിയിൽ. ജെനോവിയാണ് മരിച്ച വിൻസെന്റിന്റെ ഭാര്യ. മകൾ: സെലിൻ.