തിരുവനന്തപുരം : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ബുധനാഴ്ച അർധരാത്രി മുതൽ ജില്ലയിൽ പ്രാദേശികാടിസ്ഥാനത്തിൽ നടപ്പാക്കുന്ന നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. എ, ബി, സി, ഡി എന്നിങ്ങനെ നാലു വിഭാഗങ്ങളിലായാണ്‌ തദ്ദേശസ്ഥാപനങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിൽ താഴെയുള്ള തദ്ദേശസ്ഥാപനങ്ങൾ എ കാറ്റഗറിയിലും എട്ടു മുതൽ 16 വരെ ബി വിഭാഗത്തിലും 16 മുതൽ 24 വരെ സി വിഭാഗത്തിലും 24-ന്‌ മുകളിൽ ഡി വിഭാഗത്തിലുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.ദിവസം പിന്നിട്ട്ജില്ലാ കോവിഡ് കൺട്രോൾ റൂം24 മണിക്കൂറും കൺട്രോൾ റൂം പ്രവർത്തനസജ്ജംതിരുവനന്തപുരം : സംസ്ഥാനത്തെ ആദ്യ കോവിഡ് കേസ് റിപ്പോർട്ട് ചെയ്ത അന്നുമുതൽ ആരംഭിച്ച ജില്ലാ കോവിഡ് കൺട്രോൾ റൂം 500 ദിവസം പിന്നിട്ടിട്ടും നിതാന്തജാഗ്രതയോടെ പ്രവർത്തനം തുടരുന്നു. ജില്ലാ മെഡിക്കൽ ഓഫീസിലെ കോവിഡ് കൺട്രോൾ റൂമിലെ ഉദ്യോഗസ്ഥരാണ് 500-ൽ അധികം ദിവസങ്ങളായി 24 മണിക്കൂർ കോൾ സെന്ററോടെ പ്രവർത്തനസജ്ജമായുള്ളത്.

ജില്ലയിലെ ആരോഗ്യ വിഭാഗം ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ, മറ്റു വകുപ്പുകൾക്കു വേണ്ട മാർഗ നിർദ്ദേശങ്ങളും സഹായങ്ങളും നൽകി വരുന്നു. ദിനംപ്രതിയെത്തുന്ന ഫോൺകോളുകളിലൂടെയുള്ള അന്വേഷണങ്ങൾക്കും പരിഹാരം കാണുന്നു. പല ഘട്ടങ്ങളിലായി 250-ഓളം ജീവനക്കാരും 300-ൽപരം സന്നദ്ധപ്രവർത്തകരും കൺട്രോൾ റൂമിന്റെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ പത്ത് ടീമുകളായി ഓരോ ടീമിനും പ്രത്യേകം നോഡൽ ഓഫീസർമാരെ നിയമിച്ചാണ് പ്രവർത്തനം. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ നോഡൽ ഓഫീസർ ഡോ. സുനിത, അസിസ്റ്റന്റ് നോഡൽ ഓഫീസർ ജിനിലാൽ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ജില്ലാ ഭരണകൂടം ഏറ്റെടുത്ത് കൈമാറുന്ന സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ ഡി.സി.സി., സി.എഫ്.എൽ.ടി.സി., സി.എസ്.എൽ.ടി.സി. തുടങ്ങിയ കോവിഡ് പരിപാലന കേന്ദ്രങ്ങൾ ആരംഭിക്കുക, അവിടങ്ങളിൽ കിടക്കകൾ സജ്ജീകരിക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം ഏകോപിപ്പിക്കുന്നത് കൺട്രോൾ റൂം വഴിയാണ്.

പ്രതിഫലം ഇല്ലാതെ അഭിനവ്, അതുൽ, അനിമ, അനീഷ്, ബിനു, മീര തുടങ്ങിയവരുടെ നേതൃത്വത്തിൽ ഒരു കൂട്ടം ചെറുപ്പക്കാരാണ് കൺട്രോൾ റൂം തുടങ്ങിയ കാലം മുതൽ ഐ.ടി.സെല്ലിൽ പ്രവർത്തിക്കുന്നത്.

ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഷിനു കെ.എസ്, അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ജോസ് ഡിക്രൂസ്, ഡെപ്യൂട്ടി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. സുകേഷ് രാജ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അരുൺ, ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. ധനുജ എന്നിവർക്കാണ് കൺട്രോൾ റൂമിന്റെ മേൽനോട്ടം. 500 ദിവസം പിന്നിടുന്നതിന്റെ ഭാഗമായി കോവിഡുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ജില്ലാ മെഡിക്കൽ ഓഫീസിന്റെ ഔദ്യോഗിക വെബ്‌സൈറ്റും ആരംഭിച്ചു. www.dmothrivandrum.in കൺട്രോൾ റൂമിലെ ജീവനക്കാരും സന്നദ്ധപ്രവർത്തകരുംനിയന്ത്രണങ്ങൾ ഇങ്ങനെ കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് ആവശ്യാനുസരണം മാത്രം പൊതുഗതാഗതം അനുവദിക്കും. സി, ഡി വിഭാഗങ്ങളിൽപ്പെടുന്ന സ്ഥലങ്ങളിൽ വാഹനങ്ങൾക്ക്‌ സ്റ്റോപ്പ് ഉണ്ടാകില്ല.

എ, ബി വിഭാഗങ്ങളിലുള്ള തദ്ദേശസ്ഥാപനങ്ങളിൽ എല്ലാ സർക്കാർ ഓഫീസുകളും കമ്പനികളും കമ്മീഷനുകളും കോർപ്പറേഷനുകളും സ്വയംഭരണ സ്ഥാപനങ്ങളും 50 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തി പ്രവർത്തിക്കാം. സി വിഭാഗത്തിൽ പെടുന്ന സ്ഥലങ്ങളിൽ ഈ ഓഫീസുകൾ 25 ശതമാനം ആളുകളെ ഉപയോഗിച്ചു പ്രവർത്തിക്കാം. ബാക്കിയുള്ളവർ വർക്ക് ഫ്രം ഹോം വ്യവസ്ഥയിൽ ജോലിചെയ്യണം.

തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങൾക്കു പുറമേ ബാങ്കുകൾക്കും ധനകാര്യ സ്ഥാപനങ്ങൾക്കും ചൊവ്വ, വ്യാഴം ദിവസങ്ങളിലും പ്രവർത്തിക്കാം. ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഓഫീസ് ജോലികൾ മാത്രമേ പാടുള്ളൂ. പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാകില്ല.

എ, ബി വിഭാഗങ്ങളിലുള്ള തദ്ദേശസ്ഥാപന പരിധിയിൽ പരമാവധി 15 ആളുകളെ ഉൾപ്പെടുത്തിയുള്ള ചടങ്ങുകൾക്കായി ആരാധനാലയങ്ങൾ തുറക്കാം. കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.

എല്ലാ വിഭാഗങ്ങളിലുമുള്ള സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലുൾപ്പെടെ പരീക്ഷകൾ നടത്താവുന്നതാണ്.

എ, ബി വിഭാഗങ്ങളിലുള്ള സ്ഥലങ്ങളിൽ ടെലിവിഷൻ സീരിയലുകളുടെ ഇൻഡോർ ഷൂട്ടിങ് അനുവദിക്കും. പരമാവധി ആളുകളുടെ എണ്ണം കുറച്ച് കർശന കോവിഡ് മാനദണ്ഡങ്ങളോടെയാകണം ഇത്.

എ, ബി, സി വിഭാഗങ്ങളിൽ സൂപ്പർ മാർക്കറ്റുകളിൽ 100 ചതുരശ്ര അടി സ്ഥലത്ത് അഞ്ച് ആളുകൾ എന്ന കണക്കിലേ പ്രവേശനം അനുവദിക്കൂ. കടകളുടെ വിസ്തീർണം, അകത്തു പ്രവേശിപ്പിക്കാവുന്ന ആളുകളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ പ്രദർശിപ്പിക്കണം. ഉപഭോക്താക്കളുടെ വിവരങ്ങൾ എഴുതുന്ന രജിസ്റ്റർ, തെർമൽ സ്‌കാനിങ്, ഹാൻഡ് സാനിറ്റൈസിങ് സൗകര്യം തുടങ്ങിയവ സൂപ്പർ മാർക്കറ്റുകളുടെ പ്രവേശനകവാടങ്ങളിൽ ഒരുക്കണം. ആവശ്യമെങ്കിൽ കടകളുടെ പുറത്തും.

ശനി, ഞായർ ദിവസങ്ങളിൽ സമ്പൂർണ ലോക്‌ഡൗൺ ആയിരിക്കും.

ഡി വിഭാഗത്തിൽപ്പെടുന്ന സ്ഥലങ്ങളിൽ ശനി, ഞായർ ദിവസങ്ങളിലെ നിയന്ത്രണങ്ങൾ ആഴ്ചയിലെ എല്ലാ ദിവസവുമുണ്ടാകും. ഇവിടെ േപാലീസിന്റെ കർശന നിരീക്ഷണവും പരിശോധനയുമുണ്ടാകും.

 കോവിഡ് കൺട്രോൾ റൂമിന് മേൽനോട്ടം വഹിക്കുന്ന കൺട്രോൾ റൂം നോഡൽ ഓഫീസർ ഡോ. സുനിത, അസി. നോഡൽ ഓഫീസർ ജിനിലാൽ ബി., സി.എഫ്.എൽ.ടി.സി. നോഡൽ ഓഫീസർ ഡോ. സൂരജ്, കോവിഡ് ഹോസ്പിറ്റൽ നോഡൽ ഓഫീസർ ഡോ. പ്രവീൺ എന്നിവർപേർക്കു കൂടി കോവിഡ്തിരുവനന്തപുരം : ജില്ലയിൽ ബുധനാഴ്ച 1,501 പേർക്കുകൂടി കോവിഡ്-19 സ്ഥിരീകരിച്ചു. 1,623 പേർ രോഗമുക്തരായി. 9.5 ശതമാനമാണ്‌ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. രോഗം സ്ഥിരീകരിച്ച് 11,649 പേർ ചികിത്സയിലുണ്ട്.

രോഗം സ്ഥിരീകരിച്ചവരിൽ 1,423 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗബാധയുണ്ടായത്. ഇതിൽ നാലു പേർ ആരോഗ്യപ്രവർത്തകരാണ്.

പുതുതായി 2,909 പേരെ ജില്ലയിൽ നിരീക്ഷണത്തിലാക്കി. 3,717 പേർ നിരീക്ഷണകാലം രോഗലക്ഷണങ്ങളില്ലാതെ പൂർത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോൾ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 43,345 ആയി.