വെള്ളനാട് : കോവിഡ് രോഗികളെ പാർപ്പിക്കുന്ന ഡി.സി.സി.കൾക്കും സി.എഫ്.എൽ.ടി.സി.കൾക്കും പ്രതിരോധപ്രവർത്തകർക്കും സഹായമെത്തിക്കുന്ന കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്റെ (ഐ.എൻ.ടി.യു.സി.) ജീവകാരുണ്യ സംഘടനയായ 'കൈത്താങ്ങിന്റെ മൂന്നാംഘട്ട പ്രവർത്തനം വെള്ളനാട് സാരാഭായി കോളേജിൽ ജില്ലാ പ്രസിഡന്റ് വി.ആർ.പ്രതാപൻ ഉദ്ഘാടനം ചെയ്തു.

പി.പി.ഇ. കിറ്റുകൾ, എൻ.95 മാസ്‌കുകൾ, സാനിെറ്റെസറുകൾ, ഫെയ്‌സ് ഷീൽഡുകൾ ഉൾപ്പെടെയുള്ളവ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.രാജലക്ഷ്മി ഏറ്റുവാങ്ങി. യോഗത്തിൽ ബിജു പീതാംബരൻ അധ്യക്ഷനായി.

ഗ്രാമപ്പഞ്ചായത്ത് വൈസ്‌ പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ, സി.റജിത് ചന്ദ്രൻ, ജോയൽസിങ്, പി.എസ്.ഷാജി, പി.എസ്.സീമ, വിപിൻ, ശ്രീജിത്, നന്ദൻ, ഐ.എൻ.ടി.യു.സി. മണ്ഡലം പ്രസിഡന്റ് വിപിൻ തുടങ്ങിയവർ സംസാരിച്ചു.