നെയ്യാറ്റിൻകര : ക്വാറന്റീനിൽ കഴിയുന്ന നെയ്യാറ്റിൻകര ഡിപ്പോയിലെ ജീവനക്കാരോട് ഡ്യൂട്ടിക്ക്‌ എത്താൻ എ.ടി.ഒ. നിർദേശിച്ചുവെന്നാരോപിച്ച് കെ.ആർ.ടി. എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ എ.ടി.ഒ. ഓഫീസിനു മുന്നിൽ പ്രതിഷേധം. ക്വാറന്റീനിലുള്ള ജീവനക്കാർക്ക് അർഹത പ്രകാരമുള്ള സ്പെഷ്യൽ കാഷ്വൽ ലീവ് നിഷേധിക്കാനാണ് യൂണിറ്റ് ഓഫീസറുടെ നടപടിയെന്ന് ജീവനക്കാർ ആരോപിച്ചു.

വി.അശ്വതി, എൻ.കെ.രഞ്ജിത്ത്, ജി.ജിജോ, എസ്.എസ്.സാബു, കെ.എസ്.അനിൽകുമാർ, എം.ഗോപകുമാർ, ആനന്ദദാസ്, എസ്.സുജ, രാജശേഖരൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി.

തുടർന്ന് അസോസിയേഷൻ സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി സുശീലൻ മണവാരിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി. അഡ്മിനിസ്‌ട്രേഷൻ വിഭാഗം മേധാവിയുമായി ചർച്ച നടത്തി. അർഹതപ്പെട്ട സ്പെഷ്യൽ കാഷ്വൽ ലീവുകൾ അനുവദിക്കാൻ തീരുമാനമായി. ക്വാറന്റീനിലുള്ള ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിക്കാൻ പാടില്ലെന്ന് നിർദേശവും നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ ഉപരോധസമരം അവസാനിപ്പിച്ചു.