പാലോട് : വീട്ടിലെ സിന്തറ്റിക് ടാങ്കിൽ ഒളിപ്പിച്ചിരുന്ന ചന്ദനത്തടികൾ വനംവകുപ്പ് പിടികൂടി. ആറ്റിങ്ങൽ കുഴിമുക്ക് അനിൽകുമാറിന്റെ വീട്ടിൽനിന്നാണ് അനധികൃതമായി സൂക്ഷിച്ചിരുന്ന ചന്ദനത്തടി വനംവകുപ്പ് ഫ്ളയിങ് സ്‌ക്വാഡ് ഡി.എഫ്.ഒ. എ.ഷാനവാസിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചെടുത്തത്. വിപണിയിൽ നാലു ലക്ഷത്തിലധികം വിലവരുന്ന തടി വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന അനിൽകുമാറിനെ അറസ്റ്റ് ചെയ്തു.

കഷണങ്ങളാക്കി മുറിച്ച ചന്ദനത്തടിക്ക് 45 കിലോയിലധികം ഭാരമുണ്ട്.