കല്ലറ : കോവിഡ് മൂലം അരങ്ങ് നഷ്ടപ്പെട്ട് പ്രതിസന്ധിയിലായ കലാകാരൻമാർക്ക് ഭക്ഷ്യക്കിറ്റും രോഗപ്രതിരോധ ഉപകരണങ്ങളും നൽകി. കലാകാരൻമാരുടെ ദേശീയ സംഘടനയായ സംഘകലാവേദിയുടെ ആഭിമുഖ്യത്തിലാണ് വിതരണം നടന്നത്. മുത്തൂറ്റ് ഗ്രൂപ്പിന്റെയും നെടുമങ്ങാട് അമൃതകൈരളി വിദ്യാഭവന്റേയും സഹായത്തോടെയാണ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തത്. തച്ചോണം എൻ.എസ്.എസ്. ഹാളിൽ നടന്ന ചടങ്ങ് സംഘകലാവേദി ദേശീയ സെക്രട്ടറി നൂറനാട് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. തച്ചോണം യൂണിറ്റ് പ്രസിഡന്റ് കലാമണ്ഡലം ഷിജുകുമാർ അധ്യക്ഷനായി. സംവിധായകൻ രമേശ് ഗോപാൽ ഭക്ഷ്യധാന്യക്കിറ്റുകളും ബിജു തിരുവാതിര പഠനോപകരണങ്ങളുടെ വിതരണ ഉദ്ഘാടനവും നടത്തി.