കിളിമാനൂർ : വീട്ടിൽ വ്യാജച്ചാരായം വാറ്റിയയാൾ അറസ്റ്റിൽ. വണ്ടന്നൂർ ഇടക്കുന്നിൽ ചരുവിള പുത്തൻവീട്ടിൽ രാജേന്ദ്ര(61) നെയാണ് കിളിമാനൂർ പോലീസ് അറസ്റ്റു ചെയ്തത്. ഇയാളിൽനിന്ന് അഞ്ച് ലിറ്റർ വ്യാജച്ചാരായവും 20 ലിറ്റർ കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തു.

റൂറൽ പോലീസ് മേധാവിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് കിളിമാനൂർ എസ്.എച്ച്.ഒ. എസ്.സനൂജിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയ പ്രതിയെ റിമാൻഡു ചെയ്തു.