ആര്യനാട് : ഗ്രാമപ്പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിന്റെ സ്വപ്നപദ്ധതിയായ സ്നേഹവീടിന്റെ ഉദ്‌ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.വിജുമോഹൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻറിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഇറവൂർ കെ.മോളി അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ ഡോ. കെ.ആർ.ഷൈജു മുഖ്യപ്രഭാഷണം നടത്തി. വനിതാ ജനപ്രതിനിധികൾ, മുൻ സി.ഡി.എസ്. ചെയർപേഴ്‌സൺമാർ എന്നിവരെ ആദരിച്ചു.
സി.ഡി.എസ്. ചെയർപേഴ്‌സൺ ചേരപ്പള്ളി സുനിത, മെമ്പർ സെക്രട്ടറി ലിമ പി.എസ്., ഗ്രാമപ്പഞ്ചായത്ത് അംഗങ്ങൾ എന്നിവർ സംസാരിച്ചു.