നെയ്യാറ്റിൻകര : ബ്ലഡ് റിലേഷൻ ഓർഗനൈസേഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഫാ. ബിനു ഉദ്ഘാടനം ചെയ്തു.

രഞ്ജിത് കൊല്ലകോണം അധ്യക്ഷനായി. ഇരുമ്പിൽ വിജയൻ, സജിൻ എസ്.വി.ദേവ്, വി.വിജിത്, രാജേഷ് രവീന്ദ്രൻ എന്നിവർ സംസാരിച്ചു. രക്തദാനം നടത്തിയവർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.