വിളവൂർക്കൽ : അയണിയോട് കൊമ്പേറ്റി പാലം തുറന്നു. വിളവൂർക്കൽ പഞ്ചായത്തിൽ കൊമ്പേറ്റി തോടിനു കുറുകെയുള്ള പാലം നിർമിക്കാൻ എം.എൽ.എ.യുടെ ആസ്തിവികസ ഫണ്ടിൽനിന്ന്‌ 25 ലക്ഷം രൂപയാണ് ചെലവഴിച്ചത്.

ഐ.ബി.സതീഷ് എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ എ.സജീനകുമാർ, പഞ്ചായത്ത് അംഗം അനിലദേവി, ബിജു എന്നിവർ പങ്കെടുത്തു.

പേയാട്: വിളപ്പിൽ പഞ്ചായത്തിൽ എം.എൽ.എ.യുടെ ആസ്തിവികസന ഫണ്ടിൽനിന്ന്‌ 20 ലക്ഷം രൂപ ചെലവിൽ നിർമിച്ച കാവുനട പാലവും ഇറിഗേഷൻ വകുപ്പിന്റെ ഫണ്ടുപയോഗിച്ച് 44 ലക്ഷം രൂപ ചെലവിൽ നിർമിച്ച മുക്കുവിള പാലവും തുറന്നു. രണ്ട് പാലത്തിന്റെയും ഉദ്ഘാടനം ഐ.ബി.സതീഷ് എം.എൽ.എ. നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ലില്ലി മോഹനൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി.ഷാജി, പഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.