നെയ്യാറ്റിൻകര : തൊഴുക്കൽ-മാങ്ങറത്തല റോഡ് വെട്ടിയിടിച്ച് ഗതാഗത തടസ്സമുണ്ടാക്കിയില്ലെന്ന് വസ്തു ഉടമ വിജയൻ. നിയമപരമായി അവകാശപ്പെട്ട വസ്തുവിൽ മതിൽ നിർമിക്കാനായി മാത്രമാണ് മണ്ണ് തോണ്ടിയത്.

മാങ്ങറത്തലയിൽ റോഡ് അവസാനിക്കുന്ന ഭാഗത്തുള്ള വസ്തുവിൽ മതിൽ നിർമിക്കുന്നതിനെ നാട്ടുകാരിൽ ചിലർ എതിർത്തു. ഇവർ നൽകിയ പരാതിയിൽ കഴമ്പില്ലെന്ന് കോടതി കമ്മിഷനും കണ്ടെത്തിയിരുന്നതായി വിജയൻ വ്യക്തമാക്കി. തന്റെ വസ്തുവിൽ മതിൽ നിർമിക്കുന്നതിനെ കോടതി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മതിൽ നിർമിക്കുന്നതിനെതിരേ ചിലർ രംഗത്തെത്തിയത്. ഈ സംഭവത്തിൽ തനിക്കും കുടുംബത്തിനും ഭീഷണി നിലനിൽക്കുന്നതായി കാണിച്ച് നെയ്യാറ്റിൻകര പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും വിജയൻ വ്യക്തമാക്കി.