തിരുവനന്തപുരം : ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ.അനിലിന്റെ ഔദ്യോഗിക വസതിയായ വെള്ളയമ്പലത്തെ അജന്തയിലെ പച്ചക്കറിക്കൃഷിയുടെ വിളവെടുപ്പ് മന്ത്രിയും കുടുംബവും കൃഷി മന്ത്രി പി. പ്രസാദും ചേർന്ന് നിർവഹിച്ചു. ഔദ്യോഗിക വസതിയിലെ അഞ്ചുസെന്റ് സ്ഥലത്താണ് മന്ത്രി കൃഷി നടത്തിയത്. വെണ്ട, പയർ, വഴുതന, മുളക്, തക്കാളി എന്നിവയാണ് മന്ത്രിയും ഭാര്യ ആർ.ലതാദേവിയും ചേർന്ന് കൃഷിചെയ്തത്. ചടങ്ങിൽ കൃഷി അഡീഷണൽ ഡയറക്ടർ ശിവരാമകൃഷ്ണൻ, തിരുവനന്തപുരം ജില്ലാ കൃഷി ഓഫീസർ കെ.എം.രാജു എന്നിവർ പങ്കെടുത്തു.