തിരുവനന്തപുരം : അനുപമയുടെ കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിലും അച്ഛന്റെ പേര് മാറ്റിയാണ് നൽകിയിരിക്കുന്നത്. ആശുപത്രിയിൽ നൽകിയ വിവരത്തിൽ അച്ഛന്റെ പേരും വിലാസവും മാറ്റി. കാട്ടാക്കടയിലെ സ്വകാര്യ ആശുപത്രിയിലാണ് അനുപമ പ്രസവിച്ചത്. അമ്മയുടെ പേര് അനുപമ എസ്.ചന്ദ്രൻ എന്നുതന്നെയാണ്. എന്നാൽ, ജനന സർട്ടിഫിക്കറ്റിൽ അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ജയകുമാർ സി. എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കുഞ്ഞിന്റെ അച്ഛന്റെ പേര് ബി.അജിത് കുമാർ എന്നാണ്.

മണക്കാട് രോഹിണി നിവാസ് എന്നാണ് മതാപിതാക്കളുടെ വിലാസം രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ഈ വിലാസം തങ്ങൾക്കറിയില്ലെന്നാണ് അജിത്തും അനുപമയും പറയുന്നത്.