അപകടത്തിന്‌ ഇടയാക്കിയത് കാറിന്റെ അമിതവേഗം

കഴക്കൂട്ടം : അമിതവേഗതയിൽ വന്ന കാർ ബൈക്കിലിടിച്ച്‌ ബൈക്ക് യാത്രക്കാരൻ മരിച്ചു. അണ്ടൂർക്കോണം കീഴാവൂർ മാലിനി മന്ദിരത്തിൽ തുളസീധരൻ നായരുടെയും പരേതയായ മല്ലികയുടെയും മകൻ സുരേഷ്‌കുമാർ (37) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രി 8.20 ഓടെ ബൈപ്പാസിൽ ചന്തവിള ആമ്പല്ലൂർ മുസ്‌ലിം പള്ളിക്കു സമീപമായിരുന്നു അപകടം. വെട്ടുറോഡിൽനിന്നും പോത്തൻകോട് ഭാഗത്തേക്കു പോകുകയായിരുന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ വെട്ടുറോഡ് ഭാഗത്തേക്കു വരുകയായിരുന്ന ബൈക്കിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ് തലയ്ക്ക് ഗുരുതര പരിക്കേറ്റ സുരേഷ് കുമാർ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

കഴക്കൂട്ടം പോലീസ് സ്ഥലത്തെത്തി മൃതദേഹം മോർച്ചറിയിലേക്കു മാറ്റി. അപകടത്തിൽപ്പെട്ട കാറും ബൈക്കും