തിരുവനന്തപുരം : നഷ്ടപ്പെട്ട കുഞ്ഞിനെ തിരികെ ലഭിക്കാൻ ശനിയാഴ്ച മുതൽ സെക്രട്ടേറിയറ്റിന് മുന്നിൽ നിരാഹാരം കിടക്കുമെന്ന് അനുപമ എസ്. ചന്ദ്രൻ. പോലീസിൽ വിശ്വാസം നഷ്ടപ്പെട്ടുവെന്നും വനിതാകമ്മിഷൻ നടപടികളിലും വിശ്വാസമില്ലെന്നും അനുപമ ഒരു സ്വകാര്യ ചാനലിലെ ചർച്ചയിൽ പറഞ്ഞു. അനുപമയുടെ പരാതി പരിഹരിക്കുന്നതിൽ താൻ പരാജയപ്പെട്ടുവെന്ന് മുൻ മന്ത്രി പി.കെ. ശ്രീമതി ചർച്ചയിൽ പറഞ്ഞു. അനുപമയുടെ പരാതിയെക്കുറിച്ച് അറിഞ്ഞത് വൃന്ദാ കാരാട്ട് പറഞ്ഞപ്പോഴാണെന്നും വീണ്ടും പരാതി നൽകാൻ അനുപമയോട് ആവശ്യപ്പെട്ടിരുന്നുവെന്നു അവർ പറഞ്ഞു. കോടതിയെ സമീപിക്കാനും നിർദേശിച്ചു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ വിവരം ധരിപ്പിച്ചിരുന്നെന്നും പി.കെ.ശ്രീമതി പറഞ്ഞു‌.