കാട്ടാക്കട : കാട്ടാക്കട ഗ്രാമപ്പഞ്ചായത്തിലെ അമ്പലത്തിൻകാല വാർഡിൽ കളിക്കളം തുറന്നു. വെള്ളനാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.അജിതകുമാരി ഉദ്‌ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം കെ.അനിൽകുമാർ അധ്യക്ഷനായി. അമ്പലത്തിൻകാലയിൽ പഞ്ചായത്തിന്റേതായി ഉണ്ടായിരുന്ന 40 സെന്റോളം വരുന്ന ഭൂമിയിൽ വെള്ളനാട് ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് എന്നിവയുടെ ഫണ്ട് ഉപയോഗിച്ചാണ് കളിക്കളം പൂർത്തിയാക്കിയത്. ബ്ലോക്ക് പഞ്ചായത്തംഗം ജി.സ്റ്റീഫൻ, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശരച്ചന്ദ്രൻ നായർ, വാർഡംഗം എം.ആർ.സുനിൽകുമാർ, പഞ്ചായത്തംഗങ്ങളായ സനിൽബോസ്, വി.ജെ.സുനിത തുടങ്ങിയവർ സംസാരിച്ചു.