മംഗലപുരം : പഞ്ചായത്തിന് അക്ഷയകേരള പുരസ്‌കാരം ലഭിച്ചു. ദേശീയ ക്ഷയരോഗ നിർമാർജന പദ്ധതിയുടെ താലൂക്ക് നോഡൽ ഓഫീസർ ഡോ. രാമകൃഷ്ണബാബുവിൽനിന്ന്‌ പ്രസിഡന്റ് വേങ്ങോട് മധു അവാർഡ് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് സുമ ഇടവിളാകം, പഞ്ചായത്തംഗങ്ങളായ മംഗലപുരം ഷാഫി, വേണുഗോപാലൻ നായർ, എസ്.ജയ, അജികുമാർ, ഉദയകുമാരി, സെക്രട്ടറി ജി.എൻ.ഹരികുമാർ, ഡോക്ടർ മിനി എന്നിവർ പങ്കെടുത്തു.