നെയ്യാറ്റിൻകര : പ്രമുഖ ഗാന്ധിയൻ പി.ഗോപിനാഥൻ നായരുടെ 100-ാം ജന്മദിനാഘോഷം സംഘടിപ്പിക്കാനായി സ്വാഗതസംഘം രൂപവത്കരിച്ചു.
നഗരസഭാ ചെയർമാൻ പി.കെ.രാജമോഹനൻ ചെയർമാനായും ബി.ജയചന്ദ്രൻനായർ ജനറൽ കൺവീനറുമായാണ് സ്വാഗതസംഘം രൂപവത്കരിച്ചത്. ഗാന്ധിമിത്ര മണ്ഡലത്തിന്റെയും വിവിധ സംഘടനകളുടെയും നേതൃത്വത്തിലാണ് ആഘോഷം സംഘടിപ്പിക്കുന്നത്. ഗാന്ധിമിത്ര മണ്ഡലം ചെയർമാൻ വി.എസ്.ഹരീന്ദ്രനാഥ് യോഗത്തിൽ അധ്യക്ഷനായി.
നിംസ് മെഡിസിറ്റി എം.ഡി. എം.എസ്.ഫൈസൽഖാൻ, കൗൺസിലർമാരായ മഞ്ചത്തല സുരേഷ്, കൂട്ടപ്പന മഹേഷ്, കെ.പി.സി.സി. സെക്രട്ടറി മര്യാപുരം ശ്രീകുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വെൺപകൽ അവനീന്ദ്രകുമാർ, ബി.ജെ.പി. മണ്ഡലം പ്രസിഡന്റ് രാജേഷ്‌കുമാർ, ഫ്രാൻ പ്രസിഡന്റ് എൻ.ആർ.സി.നായർ, സെക്രട്ടറി എസ്.കെ.ജയകുമാർ, ഗാന്ധിമിത്ര മണ്ഡലം ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.