ഒപ്പം ഒൻപത് ചെറുസമ്മാനവും
വിഴിഞ്ഞം : ഒരുനാൾ തനിക്കും ഒരു ലോട്ടറി സമ്മാനം കിട്ടുമെന്ന് പ്രതീക്ഷിച്ച് തുടരെ ലോട്ടറികൾ വാങ്ങിയ സിറാജുദീന് ലഭിച്ചത് 80 ലക്ഷത്തിന്റെ ഒന്നാംസമ്മാനം.
അപ്രതീക്ഷിതമായി കിട്ടിയ സമ്മാനത്തിൽ സന്തോഷം പങ്കുവയ്ക്കുകയാണ് വിഴിഞ്ഞം പുല്ലൂർക്കോണം പ്ലാമൂട്ടുവിള വീട്ടിൽ സിറാജുദീനും കുടുംബവും.
കിടപ്പാടമില്ലാതെ വാടകയ്ക്ക് കഴിയുന്ന തനിക്ക് ഒരു ചെറുവീട് വയ്ക്കണമെന്ന ലക്ഷ്യത്തോടെയാണ് സിറാജുദീൻ ലോട്ടറി ടിക്കറ്റുകളെടുക്കുന്നത്.
ആഗ്രഹത്തിന് ലഭിച്ച സമ്പത്തുപയോഗിച്ച് ഒരു വീട് വയ്ക്കണം- സിറാജുദീൻ പറഞ്ഞു.
തിങ്കളാഴ്ചയും പതിവുപോലെ സിറാജുദീൻ കാരുണ്യ ലോട്ടറിയുടെ ടിക്കറ്റെടുത്തു. വഴിയോരങ്ങളിൽ ടിക്കറ്റ് വിൽക്കുന്ന പൂങ്കുളം സ്വദേശിനി രാധയുടെ പക്കൽനിന്നാണ് ടിക്കറ്റെടുത്തത്.
വിവിധ സീരിയലുകളിൽനിന്നായി പത്ത് ടിക്കറ്റുകളാണ് സിറാജുദീൻ വാങ്ങിയത്.
വൈകീട്ട് മൂന്നോടെ ഫലം നോക്കിയിരുന്നു. 5000- രൂപയ്ക്ക് താഴെയുള്ള സമ്മാനങ്ങളാണ് നോക്കിയത്.
നിരാശയോടെ ടിക്കറ്റുകൾ കളയാനൊരുങ്ങവെ, ലോട്ടറി ടിക്കറ്റുകൾ നൽകിയ രാധ സിറാജുദീന് സമ്മാനം ലഭിച്ച കാര്യം അറിയിക്കുകയായിരുന്നു.
ഇതിന്റെ കൂടെയുള്ള ബാക്കി ഒൻപത് ടിക്കറ്റിനും 8000 രൂപ വീതം സമ്മാനവും കിട്ടി. സമ്മാനർഹമായ ടിക്കറ്റ് വിഴിഞ്ഞത്തുള്ള ബാങ്കിൽ ഏൽപ്പിച്ചു.
ക്രൂ ചെയിഞ്ചി ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം
വിഴിഞ്ഞം : വിഴിഞ്ഞം തുറമുഖത്ത് പുതിയ ഫെസിലിറ്റേഷൻ സെന്റർ നിർമിച്ചു. ഇതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച നിർവഹിക്കും. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി അധ്യക്ഷനാകും.