ആറ്റിങ്ങൽ : കോവിഡ് പ്രതിരോധത്തിന് ശക്തമായ നടപടികളുമായി ആറ്റിങ്ങൽ നഗരസഭ. പ്രതിരോധപ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി വ്യാഴാഴ്ച നഗരസഭാധ്യക്ഷ എസ്.കുമാരിയുടെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു.

വിവിധ സർക്കാർ വകുപ്പുകൾ, സ്വകാര്യബസുടമകൾ, വ്യാപാരികൾ, ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ പ്രതിരോധവാക്‌സിൻ ലഭ്യമാക്കും.

വാർഡിലെ ആരോഗ്യപ്രവർത്തകർ മുഖേന ഹോമിയോ മരുന്ന് വിതരണവും നടത്തും.

നഗരസഭാകാര്യാലയത്തിൽ അനാവശ്യസന്ദർശനങ്ങൾ അനുവദിക്കില്ല. പൊതുജനങ്ങളുടെ പ്രശ്‌നങ്ങൾ വാർഡ് കൗൺസിലറുമായി നേരിട്ടോ ഫോണിലോ ബന്ധപ്പെട്ട് പരിഹാരം കാണണം. നഗരത്തിലെ വ്യാപാരസ്ഥാപനങ്ങൾ പ്രതിരോധസംവിധാനങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയാൽ ലൈസൻസ് റദ്ദാക്കും.