കാഞ്ഞിരംകുളം : കോവിഡ് രോഗികൾ വർധിക്കുമ്പോഴും കാഞ്ഞിരംകുളം പഞ്ചായത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്നു പരാതി. പഞ്ചായത്ത് പ്രദേശങ്ങളിലെ വാക്‌സിൻ വിതരണം നാല് ദിവസങ്ങളായി മുടങ്ങിയിരിക്കുകയാണ്.

പഞ്ചായത്തിൽ 40-ൽ അധികം പേർക്കാണ് രോഗബാധ കണ്ടെത്തിയത്.

എന്നിട്ടും പഞ്ചായത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടില്ല. അതിനാൽ പഞ്ചായത്തിൽ വാക്‌സിൻ വിതരണവും പ്രതിരോധ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കണമെന്ന് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ആർ.ശിവകുമാർ ആവശ്യപ്പെട്ടു.